കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സംരംഭമായ തക്കാര ഗ്രൂപ്പിന്റെ കീഴിലുള്ള തക്കാര ബേക്സ് ആൻഡ് കഫേയുടെ പുതിയ ശാഖ അബ്ബാസിയയിൽ പ്രവർത്തനമാരംഭിക്കുന്നു. നവംബർ 26 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ ബ്ലോക്ക് 4, സ്ട്രീറ്റ് 10-ൽ പുതിയ ശാഖയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.
തക്കാര ഗ്രൂപ്പിന്റെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് അബ്ബാസിയയിൽ പുതിയ ശാഖ ആരംഭിക്കുന്നത്. വൈവിധ്യമാർന്ന ബേക്കറി വിഭവങ്ങൾ, രുചികരമായ ഭക്ഷണങ്ങൾ, കഫേ സൗകര്യങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുകയാണ് പുതിയ ശാഖയുടെ ലക്ഷ്യം.
കുവൈത്തിലെ ഉപഭോക്താക്കൾക്കിടയിൽ പരിചിതമായ തക്കാര ബ്രാൻഡിന്റെ വളർച്ചയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പായിരിക്കും അബ്ബാസിയയിലെ പുതിയ ശാഖയുടെ തുടക്കം. ഉദ്ഘാടന ചടങ്ങിലേക്ക് കുവൈത്തിലെ എല്ലാ അഭ്യുദയകാംക്ഷികളെയും ഉപഭോക്താക്കളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി തക്കാര ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.





More Stories
കുവൈത്തിൽ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ഇടവകാംഗങ്ങൾ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിച്ചുഹോളി ഫാമിലി കോ-കത്തീഡ്രലിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസഫ് വലിയവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
നാലാം ആനിവേഴ്സറി തിളക്കത്തിൽ മാർക്ക് ആൻഡ് സേവ്; 21 ദിവസത്തെ മെഗാ സെയിൽ നവംബർ 25 മുതൽ
കുവൈറ്റിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി ഒന്നിലധികം പേപ്പർ ലൈസൻസുകൾ പ്രദർശിപ്പിക്കുന്നതിന് പകരം ‘സ്മാർട്ട് ബാർകോഡ്’ സംവിധാനം നടപ്പാക്കുന്നു