കുവൈത്ത് സിറ്റി: ജിസിസിയിലെ പ്രമുഖ വാല്യൂ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ്, തങ്ങളുടെ നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ പ്രഖ്യാപിച്ചു. 2026 നവംബർ 25 മുതൽ ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ മെഗാ ഷോപ്പിംഗ് ആഘോഷത്തിൽ ജിസിസിയിലുടനീളമുള്ള 26 മാർക്ക് ആൻഡ് സേവ് സ്റ്റോറുകൾക്കൊപ്പം കുവൈത്തും ഭാഗമാകും.
നാല് വർഷത്തെ വിജയകരമായ വളർച്ചയും ഉപഭോക്താക്കളുടെ വിശ്വാസവും റീട്ടെയിൽ രംഗത്തെ മികച്ച സേവനപാരമ്പര്യവും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ ഉൽപ്പന്നങ്ങളിൽ വമ്പിച്ച വിലക്കുറവുകളാണ് മാർക്ക് ആൻഡ് സേവ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 20 ഫ്രീ ട്രോളി സാധനങ്ങൾ ലഭിക്കുന്നതാണ് നാലാം ഗ്ലോബൽ ആനിവേഴ്സറി ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇലക്ട്രോണിക്സ്, സൂപ്പർമാർക്കറ്റ്, എഫ്എംസിജി, ലൈഫ്‌സ്റ്റൈൽ, ഹോം ആൻഡ് ഹൗസ്‌ഹോൾഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി അതിശയിപ്പിക്കുന്ന വിലക്കുറവുകളും പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
“മാർക്ക് ആൻഡ് സേവിന്റെ നാലാം ഗ്ലോബൽ ആനിവേഴ്സറി എന്നത് നാല് വർഷത്തെ വിജയകരമായ പ്രവർത്തനങ്ങളുടെ ആഘോഷം മാത്രമല്ല, ഞങ്ങളുടെ ഈ വിജയയാത്രയിൽ ഒപ്പം നിന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെയും കുടുംബങ്ങളുടെയും ആഘോഷം കൂടിയാണ്. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസവും തുടർച്ചയായ പിന്തുണയുമാണ് മാർക്ക് ആൻഡ് സേവിന്റെ വളർച്ചയ്ക്കും വിജയത്തിനും പിന്നിലെ ഏറ്റവും വലിയ ശക്തി. അതുകൊണ്ടുതന്നെ അസാധാരണമായ വിലക്കുറവുകളും ആകർഷകമായ സമ്മാനങ്ങളും മികച്ച ഷോപ്പിംഗ് അനുഭവങ്ങളും നൽകി ഉപഭോക്താക്കളോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ നാലാം വാർഷികത്തെ കാണുന്നത്,” മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ’ എന്ന തത്വമാണ് മാർക്ക് ആൻഡ് സേവിനെ മുന്നോട്ടു നയിക്കുന്നത്. മികച്ച വിലക്കുറവുകൾ നൽകുന്നതിലുപരി ഉപഭോക്താക്കളുമായി ഹൃദയബന്ധം സ്ഥാപിക്കാനും സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും മാർക്ക് ആൻഡ് സേവ് ശ്രമിക്കുന്നു. കുവൈത്തിൽ നിലവിൽ അഞ്ച് ഔട്ട്‌ലെറ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും, വൈകാതെ പുതിയ 15 ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ റീജണൽ ഓപ്പറേഷൻ ഹെഡ് മുഹമ്മദ് ഷാക്കിർ, സീനിയർ ബയർ സതീഷ് കുമാർ, ബയിങ് ഹെഡ് രാം കുമാർ ഗൗതം, കാറ്റഗറി ബയർ ദീപു ആനന്ദൻ പിള്ള, റീജണൽ എച്ച്.ആർ എക്സിക്യൂട്ടീവ് ഹംഷിദ് എന്നിവർ പങ്കെടുത്തു.





More Stories
അബ്ബാസിയയിൽ തക്കാര ബേക്സ് ആൻഡ് കഫേയുടെ പുതിയ ശാഖ നവംബർ 26-ന് ഉദ്ഘാടനം ചെയ്യും
കുവൈറ്റിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി ഒന്നിലധികം പേപ്പർ ലൈസൻസുകൾ പ്രദർശിപ്പിക്കുന്നതിന് പകരം ‘സ്മാർട്ട് ബാർകോഡ്’ സംവിധാനം നടപ്പാക്കുന്നു
സർക്കാർ ഉടമസ്ഥതയിലുള്ള ഷാലെകളിൽ വിസ നിയമലംഘകരെ ജോലിക്ക് നിർത്തുന്നതിനും താമസിപ്പിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ധനകാര്യ മന്ത്രാലയം