November 21, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്ത് കെ.എം.സി.സി. ‘മങ്കട ഹാർമണി 2026’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. മങ്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മങ്കട ഹാർമണി 2026’ എന്ന പേരിൽ പ്രവർത്തക സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര സംഗമം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മിറ്റിയുടെ ദീർഘകാല സഹപ്രവർത്തകനായിരുന്ന അബ്ദുൽ റഷീദ് തോടെങ്ങലിന് ചടങ്ങിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. കമ്മിറ്റിയുടെ ഉപഹാരമായ മൊമെന്റോ അദ്ദേഹത്തിന് കൈമാറി. മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളും സഹപ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി അബ്ദുൽ റഷീദ് തോടെങ്ങൽ മറുപടി പ്രസംഗം നടത്തി.

സംസ്ഥാന കമ്മിറ്റി ആക്ടിങ് സെക്രട്ടറി സലാം ചെട്ടിപ്പടി, സെക്രട്ടറി ഗഫൂർ വയനാട്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ, ജില്ലാ സെക്രട്ടറി ഷാഫി ആലിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് വാരിയത്തൊടി സ്വാഗതവും ട്രഷറർ മഷ്ഹൂദ് പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.

error: Content is protected !!