കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), എൻ.ബി.ടി.സി, സിറ്റി ക്ലിനിക് ഇന്റർനാഷണൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എൻ.ബി.ടി.സി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 നവംബർ 20 വെള്ളിയാഴ്ച എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ നിരവധി ജീവനക്കാർ പങ്കെടുത്തു.

ജീവനക്കാരുടെ ആരോഗ്യസംരക്ഷണവും ആരോഗ്യബോധവൽക്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പിൽ ഇ.സി.ജി, വിവിധ രക്തപരിശോധനകൾ എന്നിവയ്ക്കൊപ്പം ജനറൽ ഫിസിഷ്യൻ, ഇന്റേണൽ മെഡിസിൻ, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ സൗകര്യവും ഒരുക്കിയിരുന്നു. സിറ്റി ക്ലിനിക് ഇന്റർനാഷണലിനെ പ്രതിനിധീകരിച്ച് ജനറൽ ഫിസിഷ്യൻ ഡോ. ദിനുഷ ഫെർണാണ്ടോ, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഡോ. വെങ്കടേശ്വരലു സീത, ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോ. സുജിത് ഹരി എന്നിവർ മെഡിക്കൽ സേവനങ്ങൾ നൽകി.

ചടങ്ങിൽ ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ, സോഷ്യൽ വെൽഫെയർ കൺവീനർ ബിനുമോൾ ജോസഫ്, എൻ.ബി.ടി.സി ഗ്രൂപ്പ് സി.എഫ്.ഒ അനിന്ദ ബാനർജി, എൻ.ബി.ടി.സി എച്ച്.ആർ. മാനേജർ റിജാസ് കെ.സി എന്നിവർ സംസാരിച്ചു. സിറ്റി ക്ലിനിക് മാർക്കറ്റിംഗ് മാനേജർ കിരൺ റെഡ്ഢി, ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റി സെക്രട്ടറി ശരത് കുമാർ, ക്യാമ്പ് ഇൻചാർജ് റിനീഷ് ചന്ദ്രൻ, ഇൻഫോക് കെയർ വളണ്ടിയർമാർ, എൻ.ബി.ടി.സി വളണ്ടിയർമാർ എന്നിവർ ക്യാമ്പിന്റെ ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





More Stories
കുവൈത്ത് കെ.എം.സി.സി. ‘മങ്കട ഹാർമണി 2026’ സംഘടിപ്പിച്ചു
ഗ്രാൻഡ് ഹൈപ്പറിൽ “ഫ്രീ ഗിഫ്റ്റ്” പ്രൊമോഷൻ; 15 ദിനാറിനോ അതിന് മുകളിലോ പർച്ചേസ് ചെയ്താൽ ഉറപ്പായ സമ്മാനം
കുവൈത്ത് കെ.എം.സി.സി ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു; സി.പി.ആർ, പ്രഥമ ശുശ്രൂഷാ ക്ലാസുകൾ നൽകി