കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം റിഗ്ഗെ പാർക്കിൽ വച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പ്രവാസലോകത്ത് കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും കുട്ടികളിൽ ജന്മനാടിനെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
വുമൺസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. വുമൺസ് ഫോറം ജനറൽ സെക്രട്ടറി ഷഫാന ഷമീർ സ്വാഗതവും ട്രഷറർ സക്കീന അഷറഫ് നന്ദിയും രേഖപ്പെടുത്തി.

കെ.ഡി.എൻ.എ ആക്ടിംഗ് പ്രസിഡന്റ് രാമചന്ദ്രൻ പെരിങ്ങോളം, ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ, വുമൺസ് ഫോറം ജോയിന്റ് സെക്രട്ടറി ജയലളിത കൃഷ്ണൻ, ആർട്സ് സെക്രട്ടറി ദില്ലാര ധർമ്മരാജ്, മുൻ ജനറൽ സെക്രട്ടറി ജിഷ മാത്തൂർ, മുൻ ട്രഷറർമാരായ സാജിത നസീർ, അനു സുൽഫി, റാഫിയ അനസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.
കേരളത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ രീതിയിൽ പരിചയപ്പെടുത്തുന്നതിനായി വിവിധ ഗെയിമുകളും വിനോദ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാള ഭാഷയും സംസ്കാരവും പൈതൃകവും പുതുതലമുറയിലേക്ക് കൈമാറാനുള്ള മികച്ച വേദിയായി ഈ ആഘോഷം മാറി. കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ചിന്നു സത്യൻ അവതാരകയായ പരിപാടി കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, വുമൺസ് ഫോറം ചാരിറ്റി ആൻഡ് വെൽഫെയർ സെക്രട്ടറി സൗദ ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജുനൈദ് റൗഫ്, സ്വാതി അനുദീപ്, അഫ്സാന ഷാഫി, ഫ്ലോറിസ അസ്‌ലം, ധന്യ വിനോദ്, ഡോ. ജസ്‌ലി സഫീർ, സഫിയ ബഷീർ, ബിനീത ടോം എന്നിവരുടെയും കേന്ദ്ര – ഏരിയ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകോപിപ്പിച്ചു.





More Stories
പത്തനംതിട്ട മലനാട് മഹോത്സവം 2K26 സീസൺ 2: ഫ്ലയർ പ്രകാശനം അബ്ബാസിയയിൽ നടന്നു
കേരളപ്പിറവിയും വയലാർ അനുസ്മരണവും സംഘടിപ്പിച്ച് കേരള അസോസിയേഷൻ കുവൈറ്റ്; ശ്രദ്ധേയമായി കാവ്യസദസ്സ്
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (PALPAK) മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ഫഹാഹീലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു