November 8, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പത്തനംതിട്ട മലനാട് മഹോത്സവം 2K26 സീസൺ 2: ഫ്ലയർ പ്രകാശനം അബ്ബാസിയയിൽ നടന്നു

കുവൈറ്റ് സിറ്റി: പത്തനംതിട്ട എന്.ആർ.ഐ അസോസിയേഷൻ കുവൈറ്റ് (PNA Kuwait) സംഘടിപ്പിക്കുന്ന ‘മലനാട് മഹോത്സവം 2K26 സീസൺ 2’-ന്റെ ഔദ്യോഗിക ഫ്ലയർ പ്രകാശനം അബ്ബാസിയയിലെ ആർ.ഇ.ജി (REG) എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കപ്പെട്ടു. അസോസിയേഷൻ രക്ഷാധികാരി മുരളി എസ്. പണിക്കർ, അഹമ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരിക്ക് ഫ്ലയർ കൈമാറിയാണ് ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. ആർ.ഇ.ജി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ അജ്മൽ സമദ് ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു.

പി.എൻ.എ കുവൈറ്റ് പ്രസിഡന്റ് അൻസാരി എ. ജബ്ബാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്ത് ജന്മനാടിന്റെ സാംസ്കാരിക പൈതൃകവും സൗഹൃദവും കൂട്ടായ്മയും നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മലനാട് മഹോത്സവം പോലുള്ള ആഘോഷങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സർവ്വരുടേയും കൂട്ടായ സഹകരണത്തോടെ വരാനിരിക്കുന്ന മലനാട് മഹോത്സവം വൻവിജയമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനറൽ സെക്രട്ടറി ഷമീർ റഹീം മലനാട് മഹോത്സവം സീസൺ 2 പരിപാടികളുടെ വിശദാംശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ട്രഷറർ ഷാജി തോമസ് മഹോത്സവത്തിന്റെ ബജറ്റ് സമർപ്പിച്ചു. പ്രോഗ്രാം കൺവീനർ ജോബി എബ്രഹാം സ്വാഗതവും കൺവീനർ ഷാൻ നന്ദിയും രേഖപ്പെടുത്തി.

2026 ഡിസംബർ 18-നാണ് മലനാട് മഹോത്സവം സീസൺ 2 അരങ്ങേറുന്നത്. വിപുലമായ കലാ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന ഈ മഹോത്സവത്തിൽ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തവും പരിപൂർണ്ണ സഹകരണവും സംഘാടകർ പ്രതീക്ഷിക്കുന്നു.

ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ ഹബീബ് റഹ്മാൻ, അരുൺ ശിവൻകുട്ടി, ബിനു മാത്യു, ജിജി നൈനാൻ, മഞ്ജു മോൾ, ലുബിന അൻവർ, റെനി മറിയം, ലൗലി തോമസ്, ഹസീന ഹുസൈൻ, ഹലീന, ഷാജില റഹ്മാൻ, അഹമ്മദ് ഷാ, ബൈജു കോശി, അഫ്സൽ, അജ്മൽ, അനീഷ്, ഷിബു, ഷാനു തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!