October 15, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്‌എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്

കുവൈത്ത്: സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ബ്രെസ്റ്റ് കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമായി കുവൈത്തിലെ ദി അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 13-ന് നടന്ന പരിപാടിയിൽ മെഡ്‌എക്സ് മെഡിക്കൽ ഗ്രൂപ്പിലെ സ്ത്രീരോഗ വിദഗ്ധ ഡോ. ടീന ഗുരുങ് പ്രഭാഷണം നടത്തി.
ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട മുൻകരുതലുകൾ, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഡോ. ടീന ഗുരുങ് വിശദീകരിച്ചു. രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ് നേടുന്നതിനും സ്വന്തം ആരോഗ്യകാര്യങ്ങളിൽ സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നതിനും പ്രാധാന്യം നൽകുന്നതായിരുന്നു പ്രഭാഷണം.
സ്ത്രീകളുടെ ആരോഗ്യകരമായ ജീവിതശൈലി, ദൈനംദിന ആരോഗ്യപരിപാലനം, ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യവിഷയങ്ങൾ എന്നിവയും പരിപാടിയിൽ അവതരിപ്പിച്ചു. ബ്രെസ്റ്റ് കാൻസർ അവബോധത്തിനൊപ്പം സ്ത്രീകളുടെ സമഗ്രമായ ആരോഗ്യസംരക്ഷണവും ചർച്ചയുടെ ഭാഗമായി.
ആരോഗ്യവിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളുടെ ആരോഗ്യത്തിന് സമൂഹത്തിൽ കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. സിഗ്ന (Cigna), എയോൺ (Aon), ലോറോ പിയാന (Loro Piana) എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു.
ഇൻഷുറൻസ് മാനേജർ അജയ് കുമാർ വിശ്വനാഥൻ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

error: Content is protected !!