October 9, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇൻകാസ് കുവൈത്ത് ഓണാഘോഷ പരിപാടിയിലേക്ക് പൂഞ്ഞാർ എം.എൽ.എ ശ്രീ. എം. ജെ. സെബാസ്റ്റ്യനും (സജി ജോസഫ്) സഹധർമ്മിണി സീമ ജോസഫിനും ഊഷ്മളമായ സ്വീകരണം നൽകി

കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈത്തിൽ എത്തിച്ചേർന്ന കോൺഗ്രസിന്റെ കരുത്തനും ആർജ്ജവമുള്ള വ്യക്തിത്വവുമായ പൂഞ്ഞാർ എം.എൽ.എ ശ്രീ. എം. ജെ. സെബാസ്റ്റ്യനെയും (സജി ജോസഫ്) അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി സീമ ജോസഫിനെയും കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് ഇൻകാസ് കുവൈത്ത് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായ എം. ജെ. സെബാസ്റ്റ്യന് ഇൻകാസ് കുവൈത്ത് ചെയർമാൻ ശ്രീ. രാജീവ് നടുവിലമുറി ബോക്കെ ബുക്ക് നൽകി സ്വീകരിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, പ്രോഗ്രാം ജനറൽ കൺവീനർ ജെയിംസ് വി. കൊട്ടാരം മീഡിയ കോർഡിനേറ്റർ മധു മാഹി, ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനും മൂട്ടിൽ, മാത്യു ചെന്നിത്തല, സാറമ്മ ജോൺസ് എന്നിവരും മറ്റ് പ്രമുഖ നേതാക്കളും സന്നിഹിതരായിരുന്നു.
കുവൈത്തിലെ മലയാളി സമൂഹത്തിന് ഉത്സവകാലത്തിന്റെ നന്മയും സ്നേഹവും പകർന്നുനൽകിക്കൊണ്ട് ഇൻകാസ് കുവൈത്ത് ഒരുക്കുന്ന ‘ഓണാപ്പൂരം’ ആഘോഷ പരിപാടികൾക്ക് ശ്രീ. എം. ജെ. സെബാസ്റ്റ്യന്റെയും സഹധർമ്മിണിയുടെയും സാന്നിധ്യം കൂടുതൽ കരുത്ത് പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

എയർപോർട്ടിൽ തടിച്ചുകൂടിയ ആവേശഭരിതരായ പ്രവർത്തകരുടെ അകമ്പടിയോടെയാണ് പ്രിയനേതാവിനെയും കുടുംബത്തെയും സ്വീകരിച്ചാനയിച്ചത്.

error: Content is protected !!