കുവൈറ്റ് സിറ്റി: വാഹനം തിരിക്കുമ്പോഴും ലൈൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈറ്റിൽ പരിശോധന കർശനമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ 372 ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനുകളുടെ ഭാഗമായിട്ടായിരുന്നു നടപടി. വാഹനം ഓടിക്കുമ്പോൾ മറ്റ് ഡ്രൈവർമാർക്ക് കൃത്യമായ സൂചന നൽകാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം വിലയിരുത്തി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് സുരക്ഷാ അധികൃതർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും രാജ്യത്തുടനീളം ഇത്തരത്തിലുള്ള പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.





More Stories
കേരളീയ പാരമ്പര്യത്തിന്റെ നിറച്ചാർത്തിൽ ‘ആരവം 2026’; കുവൈത്തിൽ എഇസികെയുടെ ഓണാഘോഷം
ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ കുവൈറ്റ് ന്യൂസ് ഏജൻസി (KUNA) . ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠിയുമായി കൂടിക്കാഴ്ച നടത്തി കുന ആക്ടിംഗ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായി
MCA “ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു