September 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈറ്റ് സിറ്റി (സെപ്റ്റംബർ 16): കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃശൂർ മുല്ലശ്ശേരി അന്നകര സ്വദേശി കുരിയക്കോട്ട് പ്രജീഷ് (38) ആണ് മരണമടഞ്ഞത്.

കുവൈറ്റ് അബ്ബാസിയയിൽ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു പ്രജീഷ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ (MoH) സ്റ്റാഫ് നഴ്സായ ശാരിയാണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രജീഷിന്റെ നിര്യാണത്തിൽ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിലെ ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടർ നടപടിക്രമങ്ങൾ ബന്ധുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

error: Content is protected !!