കുവൈറ്റ് സിറ്റി: രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിനും ക്രമസമാധാനം പാലിക്കുന്നതിനുമായി കുവൈറ്റ് അൽ അസിമാ ഗവർണറേറ്റിൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വ്യാപക സുരക്ഷാ പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘകരും വിവിധ കേസുകളിൽ തിരയപ്പെടുന്നവരുമടക്കം 257 സുരക്ഷാ നടപടികളും അറസ്റ്റുകളും രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാല് പ്രധാന ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ തിടുക്കത്തിലുള്ള പരിശോധനയിൽ 46 ഇഖാമ നിയമലംഘകർ, വിവിധ കേസുകളിൽ അറസ്റ്റ് വാറന്റുള്ള 38 പേർ, ഒളിവിൽ പോയതായി പരാതിയുള്ള (തഗ്യുബ്) 14 പേർ എന്നിവർ പിടിയിലായി. കൂടാതെ ക്രിമിനൽ കേസുകളിൽ തിരയപ്പെടുന്ന 4 പേർ, മയക്കുമരുന്ന് കൈവശം വച്ച 4 പേർ, സിവിൽ കേസുകളിൽ പെട്ട 3 പേർ, മദ്യം കൈവശം വച്ച 2 പേർ, അനധികൃതമായി ജോലി ചെയ്ത 2 തൊഴിലാളികൾ, ചൂതാട്ടത്തിൽ ഏർപ്പെട്ട 2 പേർ എന്നിവരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 54 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും, റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 57 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കോടതി ഉത്തരവുപ്രകാരം പിടിച്ചെടുക്കേണ്ട 25 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടാതെ, പൊതു ഭക്ഷ്യ വിതരണ അതോറിറ്റിയുമായി (PAFN) സഹകരിച്ച് നടത്തിയ പരിശോധനയിൽ കേടായ ഇറച്ചി വിറ്റ കട പൂട്ടിച്ച്, അതിലെ രണ്ട് ജീവനക്കാരെ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചുവരികയാണ്.





More Stories
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
നഴ്സുമാർക്കായി വിവിധ മേഖലകളിൽ താമസസൗകര്യങ്ങൾ നിർമ്മിക്കാനൊരുങ്ങി കുവൈറ്റ് : ടെൻഡർ നടപടികൾ പുരോഗമിക്കുന്നു
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ