ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കു വൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ വീണ്ടും കുവൈറ്റിനെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണശ്രമം. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും കു വൈറ്റ് സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ (Air Defence Systems) ശക്തമായി പ്രതിരോധിച്ചുവെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു.
ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ സൈറണുകൾ മുഴങ്ങി. വിവിധ പ്രദേശങ്ങളിൽ കേട്ട വലിയ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് വിജയകരമായി തകർക്കുന്നതിന്റേതാണെന്ന് സൈനിക അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സുരക്ഷാ ഏജൻസികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങൾ അഭ്യർത്ഥിച്ചു.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“