കുവൈറ്റ് സിറ്റി: ജോർദാനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ) നേരെ നടത്തിയ ഡ്രോൺ ആക്രമണങ്ങളെയും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും മേലുള്ള കടുത്ത ലംഘനമാണ് ഈ അക്രമങ്ങളെന്ന് കുവൈറ്റ് വ്യക്തത വരുത്തി.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന നടപടിയാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജോർദാനോടും യു.എ.ഇയോടും കുവൈറ്റ് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈറ്റിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ കടുത്ത നിലപാട്.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“