കുവൈറ്റ് സിറ്റി: ഹവല്ലിയിൽ കുവൈറ്റി വനിതാ ഡോക്ടറുടെ വസതിയിൽ നിന്ന് 20,000 കുവൈറ്റ് ദിനാറോളം (ഏകദേശം 55 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായ വിവരം ഡോക്ടർ അറിയുന്നത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഒപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിക്ഷേപമെന്ന നിലയിൽ വാങ്ങി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ ആരെയും വ്യക്തിപരമായി സംശയിക്കുന്നതായി ഡോക്ടർ മൊഴി നൽകിയിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയും വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
കേസിൽ ഗവർണറേറ്റ് ഡിറ്റക്ടീവുകൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീടിന് സമീപത്തുള്ള നിരീക്ഷണ ക്യാമറകളിൽ (CCTV) നിന്നുള്ള ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചു വരികയാണ്. ഡോക്ടറുടെ പരിചയക്കാരെയും വീട്ടുജോലിക്കാരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനും കവർന്ന സ്വർണം വീണ്ടെടുക്കാനുമായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുരക്ഷാ കേന്ദ്രങ്ങൾ വ്യക്തമാക്കി.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“