കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന പാതകളിലൊന്നായ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (മൊറോക്കോ റോഡ്) രണ്ട് ലെയ്നുകൾ 20 ദിവസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ദുള്ള അൽ സലേം സബർബ് ദിശയിലേക്ക് പോകുന്ന റോഡിലെ ഫാസ്റ്റ് ലെയ്നും മിഡിൽ ലെയ്നുമാണ് അടച്ചിടുന്നത്. ആഗസ്റ്റ് 30 ഞായറാഴ്ച മുതലാണ് ഈ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.
ഫസ്റ്റ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ അൽ അഹ്മദി ദിശയിലുള്ള സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷനിലെ പാലത്തിന് അടിയിലുള്ള ഭാഗം വരെയാണ് അടച്ചിടുന്നത്. നിർമാണ പ്രവർത്തനങ്ങളുടെയും റോഡ് പരിപാലനത്തിന്റെയും ഭാഗമായാണ് ഈ നടപടി.
ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന എല്ലാ വാഹന ഡ്രൈവർമാരും അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു. യാത്രാ തടസ്സങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ഡ്രൈവർമാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ആവശ്യമെങ്കിൽ ഇതര പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“