കുവൈറ്റ് സിറ്റി: കുവൈറ്റിൽ 441 വ്യക്തികളുടെ സിവിൽ ഐഡിയിലെ താമസ മേൽവിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ (PACI) അറിയിച്ചു. കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തൽ മൂലമോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത കാരണമായോ ആണ് ഈ നടപടി. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിലാണ്’ ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചത്.
മേൽവിലാസം റദ്ദാക്കപ്പെട്ടവർ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പുതിയ മേൽവിലാസം രജിസ്റ്റർ ചെയ്യണമെന്ന് പാസി കർശന നിർദ്ദേശം നൽകി. പാസി ഓഫീസുകൾ നേരിട്ട് സന്ദർശിച്ചോ ‘സഹൽ’ (Sahel) ആപ്പ് വഴിയോ ആവശ്യമായ രേഖകൾ സമർപ്പിച്ച് പുതിയ മേൽവിലാസം വിവരങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസം പുതുക്കാത്തവർക്കെതിരെ 1982-ലെ 32-ാം നമ്പർ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കും. വീഴ്ച വരുത്തുന്ന ഓരോ വ്യക്തിക്കും പരമാവധി 100 കുവൈറ്റി ദീനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“