കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സായിരുന്ന മലയാളി നാട്ടിൽ നിര്യാതയായി. പത്തനംതിട്ട ഏനാദിമംഗലം സ്വദേശിനി ദിവ്യ പ്രശാന്ത് (40) ആണ് അന്തരിച്ചത്. കുവൈറ്റിലെ ജാബിർ അൽ അഹമ്മദ് ആശുപത്രിയിലെ മൈനർ ഒ.ടി (Minor O.T) വിഭാഗത്തിൽ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഏഴ് മാസമായി അസുഖബാധിതയായിരുന്ന ദിവ്യ നാട്ടിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഓഗസ്റ്റ് 18-നാണ് മരണം സംഭവിച്ചത്.
ഭർത്താവ്: പ്രശാന്ത് പ്രസാദ്. മകൻ: ശ്രീ ശബരി. പിതാവ്: പങ്കജാക്ഷൻ പിള്ള, മാതാവ്: രമാദേവി. ദിവ്യയുടെ നിര്യാണത്തിൽ കുവൈറ്റിലെ സാമൂഹിക-ആരോഗ്യ മേഖലയിലെ സഹപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“