കുവൈറ്റ് സിറ്റി: ഫഹാഹീൽ പ്രധാന സബ്‌സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഫഹാഹീൽ (എ) മെയിൻ സബ്‌സ്റ്റേഷൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പ്രദേശത്തിന്റെ ചില ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രാലയത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി സംഘം സ്ഥലത്തെത്തുകയും തകരാർ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിദഗ്ദ്ധ സംഘത്തിന്റെ കൃത്യമായ ഇടപെടലിലൂടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും സാധാരണ നിലയിലാക്കി.
സാങ്കേതിക തകരാറുകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ മന്ത്രാലയം സജ്ജമാണെന്നും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ അടിയന്തര റെസ്പോൺസ് ടീമുകൾ സദാ സന്നദ്ധരായിരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.





More Stories
ഫോൺ വിളികളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന പ്രചരണം വ്യാജം: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ഭാരതത്തിൻറെ 80 താമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കുവൈറ്റ് ഇന്ത്യൻ എംബസ്സി …
ലുലു ഗ്രൂപ്പിന്റെ 19-ാമത് ഹൈപ്പർ മാർക്കറ്റ് കുവൈറ്റിലെ ജാബർ മാളിൽ പ്രവർത്തനമാരംഭിച്ചു