കുവൈറ്റ് സിറ്റി: ഫോൺ കോളുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കുന്നതിനായി കുവൈറ്റിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കൃത്യതയില്ലാത്തതും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതുമായ വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിവരങ്ങൾ കൈമാറുമ്പോഴും പങ്കുവെക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
ആധികാരികവും കൃത്യവുമായ വിവരങ്ങൾക്കും വാർത്തകൾക്കും വേണ്ടി മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്രോതസ്സുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് ഫഹാഹീലിൽ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
ഭാരതത്തിൻറെ 80 താമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കുവൈറ്റ് ഇന്ത്യൻ എംബസ്സി …
ലുലു ഗ്രൂപ്പിന്റെ 19-ാമത് ഹൈപ്പർ മാർക്കറ്റ് കുവൈറ്റിലെ ജാബർ മാളിൽ പ്രവർത്തനമാരംഭിച്ചു