കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ആങ്കണത്തിൽ ആഘോഷിച്ചു. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി എച്ച്.ഇ. പരമിത ത്രിപാഠി മഹാത്മാഗാന്ധിയുടെ പ്രതിമയിലും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണാർത്ഥമുള്ള ശിലാഫലകത്തിലും പുഷ്പാർച്ചന നടത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കൂട്ട വന്ദേമാതര ആലാപനത്തിന് ശേഷം സ്ഥാനപതി പരമിത ത്രിപാഠി ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

തുടർന്ന്, രാഷ്ട്രപതി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് നൽകിയ സന്ദേശം സ്ഥാനപതി യോഗത്തിൽ വായിച്ചു കേൾപ്പിച്ചു. ‘വികസിത് ഭാരത് 2047’ കാഴ്ചപ്പാടും രാജ്യത്തിന്റെ പുരോഗതിയും എടുത്തുപറഞ്ഞ സ്ഥാനപതി, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദൃഢമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ മഹത്തായ സംഭാവനകളെക്കുറിച്ചും സംസാരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി മുൻപ് സംഘടിപ്പിച്ച ‘മൈ ഇന്ത്യ, മൈ സ്റ്റോറി’, ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രഫി മത്സരം, ‘വികസിത് ഭാരത് 2047’ ചിത്രരചനാ മത്സരം, ‘ഭാരത് കോ ജാനിയേ’ ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് സ്ഥാനപതി പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ‘സ്വച്ഛത ഹി സേവ’ കാമ്പയിന്റെ ഭാഗമായി എംബസി വളപ്പിൽ സംഘടിപ്പിച്ച ശുചിത്വ യജ്ഞത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.





More Stories
കുവൈറ്റ് ഫഹാഹീലിൽ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
ഫോൺ വിളികളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന പ്രചരണം വ്യാജം: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ലുലു ഗ്രൂപ്പിന്റെ 19-ാമത് ഹൈപ്പർ മാർക്കറ്റ് കുവൈറ്റിലെ ജാബർ മാളിൽ പ്രവർത്തനമാരംഭിച്ചു