കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലേക്ക് കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെയും ഭാരതത്തിന്റെ സുഹൃത്തുക്കളെയും സ്വാഗതം ചെയ്ത് കുവൈറ്റിലെ ഇന്ത്യൻ എംബസി. 2026 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 6:30-ന് എംബസി അങ്കണത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എംബസി തയ്യാറാക്കിയ ഓൺലൈൻ ഫോം (https://forms.gle/pG1SEgPJrqKs2muXA) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി, എത്തുന്നവർ എല്ലാവരും തങ്ങളുടെ അസ്സൽ സിവിൽ ഐഡിയോ (Civil ID) പാസ്‌പോർട്ടോ നിർബന്ധമായും കൈവശം കരുതേണ്ടതാണ്.
സുരക്ഷാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഡിപ്ലോമാറ്റിക് മേഖലയ്ക്കുള്ളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ചടങ്ങിനെത്തുന്നവർ ഗൾഫ് റോഡിലെ ‘വിംപി’ക്ക് (Wimpy) സമീപമുള്ള പ്രത്യേകം നിർദ്ദേശിച്ച പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. ഇവിടെനിന്ന് എംബസി അങ്കണത്തിലേക്ക് പോകുന്നതിനും തിരികെ എത്തുന്നതിനും സൗജന്യ ഷട്ടിൽ സർവീസുകൾ എംബസി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.





More Stories
നബിദിനം : കുവൈറ്റിൽ 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി
രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ ശസ്ത്രക്രിയകൾക്കും ചികിത്സാ ഇടപെടലുകൾക്കും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം