August 2, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗതാഗത നിയമലംഘനങ്ങൾ നടത്തി പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനിമുതൽ വീടുകളിൽ സൂക്ഷിക്കാം ; ‘സ്മാർട്ട് ഹോം ഇംപൗണ്ട്’ സംവിധാനവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

10 ദിനാർ ഇൻസ്റ്റലേഷൻ ഫീസും പ്രതിദിനം 2 ദിനാർ സേവന ഫീസും

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ ഉടമകളുടെ വീടുകളിൽ തന്നെ തടങ്കലിൽ (ഇംപൗണ്ട്) സൂക്ഷിക്കാൻ അനുവദിക്കുന്ന ‘സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്‌മെന്റ്’ സംവിധാനത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടു. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ പതിപ്പിൽ പ്രസിദ്ധീകരിച്ച 2026-ലെ 1090-ാം നമ്പർ തീരുമാനത്തിലാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

1976-ലെ 81-ാം നമ്പർ മന്ത്രിതല ഉത്തരവിലെ ആർട്ടിക്കിൾ 207 പ്രകാരം പിടിച്ചെടുക്കേണ്ട വാഹനങ്ങൾ ഉടമയുടെ അഭ്യർത്ഥന മാനിച്ചാണ് വീട്ടിൽ തടങ്കലിലിടാൻ അനുമതി നൽകുക. ഇതിനായി വാഹനത്തിൽ പ്രത്യേക ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം (സ്മാർട്ട് ഡിവൈസ്) ഘടിപ്പിക്കും. വീട്ടിലെത്തി ഉപകരണം ഘടിപ്പിക്കുന്നതിന് 10 കുവൈത്തി ദിനാർ ഇൻസ്റ്റലേഷൻ ഫീസും, സ്മാർട്ട് ഹോം ഇംപൗണ്ട്‌മെന്റ് കാലയളവിലേക്ക് പ്രതിദിനം 2 ദിനാർ സർവീസ് ചാർജും ഉടമ നൽകണം.

വാഹനം നിരീക്ഷിക്കുന്നതിനുള്ള ഉപകരണത്തിൽ മാറ്റങ്ങൾ വരുത്താനോ കേടുപാടുകൾ വരുത്താനോ പാടില്ലെന്ന് നിർദേശമുണ്ട്. ഉപകരണം തകരാറിലായാൽ അതിന്റെ ചെലവ് ഉടമ വഹിക്കണം. കൂടാതെ, ഗതാഗത വകുപ്പ് നിശ്ചയിച്ചിട്ടുള്ള യാത്രാ വിലക്കുകൾ പാലിക്കുകയും തടങ്കൽ കാലാവധി പൂർത്തിയാകുമ്പോൾ ഉപകരണം തിരികെ നൽകുകയും വേണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1976-ലെ 67-ാം നമ്പർ ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 34 പ്രകാരം കർശന നടപടി സ്വീകരിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം ഉടനടി പ്രാബല്യത്തിലായി.

error: Content is protected !!