കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ നേരിട്ട് കേൾക്കുന്നതിനായി ഭാരതീയ എംബസി ജൂലൈ 29 ബുധനാഴ്ച ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. വൈകുന്നേരം 3:00 മണിക്ക് ഡിപ്ലോമാറ്റിക് എൻക്ലേവിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിലുള്ള ഇന്ത്യൻ എംബസി വളപ്പിലാണ് പരിപാടി നടക്കുക.
ഇന്ത്യൻ തൊഴിലാളികളുടെയും പ്രവാസികളുടെയും ക്ഷേമം, തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അംബാസഡറുമായി നേരിട്ട് ചർച്ച ചെയ്യാനും പരാതികൾ ബോധിപ്പിക്കാനും ഇതിലൂടെ അവസരമുണ്ടാകും. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ ഒന്നും തന്നെ ആവശ്യമില്ലെന്നും നേരിട്ട് എത്താമെനും (Walk-in) എംബസി അറിയിച്ചു.
എന്നാൽ, ഈ ഓപ്പൺ ഹൗസ് വേളയിൽ പാസ്‌പോർട്ട് പുതുക്കൽ, രേഖ സാക്ഷ്യപ്പെടുത്തൽ (Attestation), പുതിയ രേഖകൾ നൽകൽ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ഒന്നും തന്നെ ലഭ്യമാകില്ലെന്ന് എംബസി അധികൃതർ പ്രത്യേകമായി വ്യക്തമാക്കി.





More Stories
തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
വ്യോമയാന സഹകരണം ശക്തമാക്കാൻ കുവൈറ്റ് എയർവേയ്സും എമിറേറ്റ്സും: കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
മരുന്നുകുപ്പികളിൽ ലഹരിമരുന്ന് : മൂന്ന് യാത്രക്കാർ പിടിയിൽ; അപരിചിതർ നൽകുന്ന പാർസലുകളിൽ ജാഗ്രത വേണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം