June 27, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഡിജിറ്റൽ യുഗത്തിലെ വായന; ‘നിളയുടെ മൊഴികളുമായി’ കുവൈറ്റിലെ പൽപക് കൂട്ടായ്മ

അക്ഷരങ്ങളുടെ ലോകം ഡിജിറ്റൽ സ്ക്രീനുകളിലേക്കും ഓഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കും വഴിമാറുന്ന കാലത്ത്, സാംസ്കാരിക പൈതൃകം സജീവമായി നിലനിർത്താൻ പുതുതലമുറയ്ക്കായി ഒരു വേദി. ദേശീയ വായനാദിനത്തോടനുബന്ധിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) വനിതാവേദിയും ബാലസമിതിയും സംയുക്തമായി ഒരുക്കുന്ന പുതിയ ഓഡിയോ പോഡ്‌കാസ്റ്റ് ചാനൽ ‘നിളയുടെ മൊഴികൾ: The Voices of PALPAK’ വായനാദിനമായ June 19 ന് ശ്രദ്ധേയമായ തുടക്കം കുറിച്ചു.

പ്രശസ്ത സാഹിത്യ വിമർശകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ ശ്രീ. കെ.സി. നാരായണൻ സ്പോട്ടിഫൈ (Spotify) പ്ലാറ്റ്‌ഫോമിലൂടെയാണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ അവതാരകനായി എത്തിയ ചാനലിന്റെ പ്രഥമ എപ്പിസോഡിൽ കെ.സി. നാരായണൻ അതിഥിയായെത്തി. തന്റെ പ്രശസ്തമായ ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ’ എന്ന പുസ്തകത്തിന്റെ രചനാവഴികളെക്കുറിച്ചും വ്യാസഭാരതത്തെ ഇന്നത്തെ ‘ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുമായി’ ഉപമിക്കുന്ന അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന കണ്ടെത്തലുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച ചിന്തകൾ ആസ്വാദകർക്ക് പുതിയൊരു അനുഭവമായി.
ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി പ്രവാസലോകത്ത് വായനാശീലവും സാംസ്കാരിക മൂല്യങ്ങളും വളർത്തിയെടുക്കുകയാണ് ഈ മാധ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. വായനാനുഭവങ്ങൾ, പുസ്തക ആസ്വാദനങ്ങൾ, കഥകൾ, കവിതകൾ, സാംസ്കാരിക ചർച്ചകൾ എന്നിവ പങ്കുവെക്കാനുള്ള മികച്ചൊരു സർഗ്ഗാത്മക ഇടമായി ‘നിളയുടെ മൊഴികൾ’ മാറുമെന്ന് പൽപക് വനിതാവേദി, ബാലസമിതി പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.

error: Content is protected !!