കുവൈറ്റ്: കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് (KMF), മാർക്ക് ടെക്നോളജീസ് കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അറുനൂറോളം പേർ പങ്കെടുക്കുകയും വൈദ്യസഹായം തേടുകയും ചെയ്തു.
പ്രാഥമിക ആരോഗ്യപരിശോധനകൾക്കൊപ്പം ഇ.സി.ജി (ECG) ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരുന്നത്. ഡോ. കുർഷിദ് അൻവർ, ഡോ. ഫാത്തിമ സഹിയ, ഡോ. അഫ്ഷീന എന്നിവർ പങ്കെടുത്തവരെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് കൃത്യമായ രോഗനിർണയവും ആവശ്യമായ ചികിത്സാ നിർദേശങ്ങളും നൽകി.
ഉദ്ഘാടന സെഷനിൽ മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് ചന്ദ്രശേഖരൻ പിള്ള, എ.ഐ.ടി ഡയറക്ടർ സക്കറിയ ജേക്കബ്, രാജീവ് സുകുമാരൻ പിള്ള, ടി.വി. ഹിക്മത്ത്, കെ.എം.എഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ, പ്രസിഡന്റ് ഗീത സുദർശൻ എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമൂഹത്തിന് ഏറെ ആവശ്യമായ ഇത്തരം സേവനങ്ങൾ നൽകുന്നതിൽ കെ.എം.എഫ് വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും, ഈ മെഡിക്കൽ ക്യാമ്പ് ഒരു യഥാർത്ഥ “ഐ ഓപ്പണർ” ആണെന്നും അവർ അഭിപ്രായപ്പെട്ടു. സംഘടനയുടെ ഈ വലിയ മുന്നേറ്റം സമൂഹത്തിന് മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കെ.എം.എഫ് ഭാരവാഹികൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
മാർക്ക് ടെക്നോളജീസ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ക്യാമ്പ് സുഗമമായി സംഘടിപ്പിക്കുന്നതിന് മികച്ച പിന്തുണയും സഹകരണവും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
പ്രവാസ ലോകത്തെ സാധാരണ തൊഴിലാളികൾക്ക് കൃത്യമായ ആരോഗ്യപരിപാലനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.എഫ് ഇത്തരം മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.





More Stories
അനധികൃത വാർത്താവിനിമയ വയർലെസ്സ് ഉപകരണങ്ങൾ കൈവശം വെച്ചിട്ടുള്ളവർക്ക് സറണ്ടർ ചെയ്യാനോ നിയമവിധേയമാക്കാനോ അവസാന അവസരം ; മൂന്ന് മാസത്തെ ഇളവ് അനുവദിച്ച് കുവൈറ്റ് ‘സിട്ര’
കുവൈറ്റ് വിമാനത്താവള ആക്രമണം : പരിക്കേറ്റ ഇന്ത്യക്കാരെ സന്ദർശിച്ച് ഇന്ത്യൻ സ്ഥാനപതി
അനധികൃത പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത കടകൾക്കുമെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി