മേഖലയിലെ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ഭക്ഷ്യ സുരക്ഷയും വിതരണ ശൃംഖലയും തടസ്സമില്ലാതെ ഉറപ്പാക്കിയതിനും മാതൃകാപരമായ സേവനത്തിനും ലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ സബാഹിന്റെ പ്രതേക അഭിനന്ദനം
കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ മേഖല സാധാരണ നിലയിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ വിളംബരമായി ലുലു ഗ്രൂപ്പിന്റെ ജിസിസി തലത്തിലുള്ള ‘വേൾഡ് ഫുഡ് ഫെസ്റ്റിവലിന്’ കുവൈറ്റിൽ തുടക്കമായി. കുവൈറ്റ് സിറ്റിയിലെ അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മേള ഉദ്ഘാടനം ചെയ്തു.

മെസാൻ ഹോൾഡിംഗ് ചെയർമാൻ മുൻതസർ ജാസിം അൽ വസാൻ, അൽ ബഹർ ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് അൽ ബഹർ, അൽ ഹജേരി മാനേജിംഗ് ഡയറക്ടർ ബദർ എൻ. അൽ ഹജേരി എന്നിവരും ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു. റീട്ടെയിൽ മേഖലയിൽ ബിസിനസ്സ് ആത്മവിശ്വാസവും ഉപഭോക്തൃ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പ് ഈ ബൃഹദ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
“മേഖലയിലെ ബിസിനസ് രംഗവും ഉപഭോക്തൃ വിശ്വാസവും ശക്തമായി തിരിച്ചുവരുന്നതിൽ വലിയ സന്തോഷമുണ്ട്. ഭരണകൂടങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള മികച്ച ഏകോപനമാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ കരുത്ത് പകരുന്നത്. തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം നൽകാനും സഹായിച്ച എല്ലാ അധികൃതർക്കും നന്ദി അറിയിക്കുന്നു. ‘വേൾഡ് ഫുഡ് ഫെസ്റ്റിവൽ’ പോലുള്ള സംരംഭങ്ങൾ ജനങ്ങളെ വീണ്ടും സജീവമായ ഷോപ്പിംഗ് അനുഭവങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കും.”
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചിക്കൂട്ടുകളും ഉൽപ്പന്നങ്ങളും ഒരേ മേൽക്കൂരയ്ക്ക് താഴെ അണിനിരത്തുന്നതാണ് ഈ ഭക്ഷ്യമേള. 26-ലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലുവിന്റെ ആഗോള വിതരണ ശൃംഖല വഴി ലഭ്യമാക്കുന്ന തനത് വിഭവങ്ങൾ ഓരോ രാജ്യക്കാർക്കും അവരുടെ നാടിന്റെ രുചി അനുഭവിക്കാൻ അവസരമൊരുക്കുന്നു.
ജിസിസിയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ നടക്കുന്ന ഈ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് പുറമെ ലൈവ് കുക്കിംഗ് ഷോകൾ, തീം അടിസ്ഥാനത്തിലുള്ള പരിപാടികൾ, ആകർഷകമായ പ്രൊമോഷനുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജിസിസിയിലെ റീട്ടെയിൽ വ്യാപാര മേഖലയിൽ വലിയ ഉണർവ്വ് സൃഷ്ടിക്കാൻ ഈ മേള ഉപകരിക്കുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി