കുവൈറ്റി സിറ്റി: ഇസ്‌റാഅ് മിഅ്റാജ് വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും ജനുവരി 18 ഞായറാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷൻ (CSC) ആണ് അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും അന്നേദിവസം പ്രവൃത്തിദിനം ആയിരിക്കില്ല. അവധിക്ക് ശേഷം ജനുവരി 19 തിങ്കളാഴ്ച മുതൽ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
പ്രത്യേക സ്വഭാവമുള്ള ജോലികൾ ചെയ്യുന്ന സ്ഥാപനങ്ങളിൽ, പൊതുജനതാത്പര്യം കണക്കിലെടുത്ത് അതാത് അതോറിറ്റികൾക്ക് അവധി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാവുന്നതാണ്. ഹിജ്റ വർഷം 1447-ലെ ഇസ്‌റാഅ് മിഅ്റാജ് വാർഷികത്തോടനുബന്ധിച്ചാണ് ഈ തീരുമാനം.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ