കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ഹവല്ലി റീജണൽ വാർഷിക പരിപാടിയായ ഹവല്ലി ബീറ്റ്സ് 2025, നവംബർ 7ന് ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഇൻഫോക് ഹവല്ലി റീജണൽ കൺവീനർ വി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ്, ശോഭന ഐസക് ഉദ്ഘാടനം ചെയ്തു.
ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഐഷ അൽ ലഹ്ദാൻ, ഇൻഫോക് കോർ കമ്മിറ്റി അംഗം ഗിരീഷ് കൃഷ്ണ, ഹവല്ലി റീജണൽ ട്രഷറർ ഇ.എസ് ശരത്, സൂസമ്മ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ ഡിപ്പാർട്ട്മെൻറ് കളിലെ ഹെഡ് നേഴ്സുമാർ, ഇൻഫോക് സെൻട്രൽ, റീജണൽ കമ്മിറ്റി ഭാരവാഹികൾ, ഭാരവാഹികൾ, മറ്റ് റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ദീർഘകാലം പ്രശംസനീയമായ സേവനം അനുഷ്ഠിച്ച നഴ്സുമാരെ ആദരിച്ച സാംസ്കാരിക സമ്മേളനത്തിൽ ഹവല്ലി റീജണൽ ജനറൽ സെക്രട്ടറി സിജി ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ റോസമ്മ അഗസ്റ്റിൻ നന്ദിയും പറഞ്ഞു. ഇൻഫോക് ഹവല്ലി റിജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത പരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്