March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലെ ആർട്ടിസ്റ്റുകളുടെ കലാസംഘടനയായ IASK സംഘടിപ്പിച്ച ‘ചാർക്കോൾ ആർട്ട് വർക്ക്‌ഷോപ്പ്’ ശ്രദ്ധേയമായി

കുവൈറ്റിലെ ആർട്ടിസ്റ്റുകളുടെ കലാസംഘടനയായ ഇന്റർനാഷണൽ ആർട്ടിസ്റ്റ് സ്‌പേസ് കുവൈറ്റ് (IASK) കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ‘ചാർക്കോൾ ആർട്ട് വർക്ക്‌ഷോപ്പ്’ അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

ചിത്രകലയിൽ താൽപ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും, ചാർക്കോൾ മീഡിയത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അവസരം ഒരുക്കുകയും ചെയ്ത ഈ പരിശീലന ശിബിരത്തിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു.

പ്രശസ്ത ആർട്ടിസ്‌റ്റ് അവിനേഷ് നയിച്ച വർക്ക്‌ഷോപ്പിൽ സ്കെച്ച് ചെയ്യൽ, ഷേഡിങ്, ടോണിംഗ്, കാമ്പോസിഷൻ തുടങ്ങിയ ചാർക്കോൾ ഡ്രോയിംഗിന്റെ പ്രധാന സാങ്കേതികതകൾ പരിചയപ്പെടുത്തുകയുണ്ടായി. കലാരംഗത്ത് പുതുതായി ഇടംനേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും കൗമാരക്കാർക്കും മാത്രമല്ല, തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കും ഈ വർക്ക്‌ഷോപ്പ് വലിയ പ്രയോജനമായി.
InASK പ്രസിഡന്റ്‌ ആർട്ടിസ്റ്റ് സുനിൽ കുളനട അദ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ശ്രീകുമാർ വല്ലന സ്വാഗതാവും. ട്രെഷറർ ശിവകുമാർ തിരുവല്ല നന്ദിയും രേഖപ്പെടുത്തി.പരിപാടിക്ക് InASK എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരി ചെങ്ങന്നൂർ സുനിൽ പൂക്കോട് ജെസ്‌നി ഷമീർ എന്നിവർ നേതൃത്വം നൽകി.
കലാസ്നേഹികൾക്കായി കൂടുതൽ സൃഷ്ടിപരമായ പരിപാടികളും പരിശീലനങ്ങളും തുടർന്നും സംഘടിപ്പിക്കുമെന്ന് InASK പ്രതിനിധികൾ അറിയിച്ചു.

error: Content is protected !!