കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും നടക്കുന്ന തൊഴിൽ പരിശോധനകളുടെ (Inspection) വിവരങ്ങൾ ഇനി മുതൽ ‘സഹൽ ബിസിനസ്’ (Sahel Business) ആപ്ലിക്കേഷൻ വഴി മുൻകൂട്ടി അറിയിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.
പുതിയ സംവിധാനമനുസരിച്ച്, പരിശോധന നടക്കുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ സ്ഥാപന ഉടമകൾക്ക് ആപ്പിലൂടെ നോട്ടിഫിക്കേഷനായി ലഭിക്കും. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്ന സമയത്ത് തൊഴിലുടമയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ പ്രതിനിധിയോ സ്ഥലത്തുണ്ടാകണമെന്നത് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
കമ്പനികൾക്കുള്ള സേവനങ്ങൾക്കായുള്ള ‘അഷാൽ’ (Ashal) പോർട്ടൽ വഴി ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾക്കായി അപേക്ഷ സമർപ്പിക്കുമ്പോഴാണ് ഈ നോട്ടിഫിക്കേഷൻ ലഭിക്കുക. ലേബർ നീഡ്സ് അസസ്‌മെന്റ്, ടെക്നിക്കൽ ഇൻസ്പെക്ഷൻ, തൊഴിലാളികളുടെ താമസസ്ഥലത്തെ പരിശോധന തുടങ്ങിയ സേവനങ്ങൾക്കാണ് പ്രധാനമായും ഈ സംവിധാനം ബാധകമാവുക.
പരിശോധനാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിലൂടെ ഉദ്യോഗസ്ഥരും സ്ഥാപന ഉടമകളും തമ്മിലുള്ള ആശയവിനിമയം എളുപ്പമാകുമെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി