SMCA കുവൈറ്റ് സാൽമിയ ഏരിയ സെപ്റ്റംബർ 12 വെള്ളിയാഴ്ച ഓണം സമുചിതമായി ആഘോഷിച്ചു ,ഏരിയ കൺവീനർ ശ്രീ പ്രിൻസ് ജോസഫ് ആദ്യഷത വഹിച്ച പൊതുയോഗത്തിൽ സാൽമിയ ഇടവക വികാരി ഫാദർ ജെയ്സൺ അന്തിക്കാട്ടു മുഖ്യഥിതി ആയിരുന്നു, ഏരിയ സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ ചാക്കോ സ്വാഗതം അർപ്പിച്ചു.
സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അംഗണത്തിൽ നടന്ന വർണാഭമായ ഘോഷയാത്രക്ക് ചെണ്ടമേളവും, താലപ്പൊലിയും, വിവിധ കലാ രൂപങ്ങളും പുലികളിയും മിഴിവേകി. വനിതാ വേദിയുടെ തിരുവാതിരയും, വഞ്ചി പ്പാട്ടും, പത്തു ഫാമിലി യൂണിറ്റുകളുടെ നേത്രത്യത്തിലുള്ള കലാ പ്രകടനങ്ങളും തിങ്ങിനിറഞ്ഞ കാണികളുടെ മനം നിറച്ചപ്പോൾ, വിഭവ സമൃദ്ധമായ ഓണസദ്യ കാഴ്ചക്കാരുടെ വയറും. നാലുമനയോടെ ട്രഷറർ പ്രിൻസ് കെ ഫ്രാൻസിസിന്റ നന്ദി പ്രകാശനത്തോടെ പരിപാടികൾക്ക് സമ്മപനമായി.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു