പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം മൈദാൻ ഹവല്ലിയിൽ വിപുലമായ സുരക്ഷാ, ട്രാഫിക് പരിശോധനകൾ നടത്തി.
പരിശോധനയിൽ 1,078 ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 7 താമസ, തൊഴിൽ നിയമ ലംഘകരെയും, പിടികിട്ടാപ്പുള്ളികളായ 5 പേരെയും, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 3 പേരെയും, സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരാളെയും, മയക്കുമരുന്ന് കൈവശം വെച്ച ഒരാളെയും അറസ്റ്റ് ചെയ്തു. കൂടാതെ, കോടതി ഉത്തരവിറക്കിയ 3 വാഹനങ്ങളും ജുഡീഷ്യൽ ഉത്തരവിലുള്ള ഒരു വാഹനവും അധികൃതർ പിടിച്ചെടുത്തു.
രാജ്യത്തുടനീളം പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല