March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തിൽ അഗ്നിസുരക്ഷാ പരിശോധന: 50 സ്ഥാപനം അടച്ചു, 122 പേര്‍ക്ക് നോട്ടീസ്

കുവൈറ്റ് ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഈസ്റ്റ് അഹ്‍മദി ഇൻഡസ്ട്രിയൽ ഏരിയ 3-ൽ അഗ്നിസുരക്ഷാ പരിശോധനകൾ ശക്തമാക്കി. വൈദ്യുതി, ജലം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബുധനാഴ്ച രാവിലെ വിപുലമായ ക്യാമ്പെയ്ൻ നടത്തിയത്.

പരിശോധനയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 50 വ്യവസായ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടി. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന മറ്റു 122 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകി.

ജനങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാനായുള്ള നടപടികളാണിതെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!