കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികൾ രാജ്യം വിടുന്നതിന് മുൻപ് ‘സഹേൽ’ ആപ്ലിക്കേഷൻ വഴി എക്സിറ്റ് പെർമിറ്റ് നേടണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. ഇത്തരം ഒരു നടപടിക്രമം നിലവിലില്ലെന്നും പ്രചരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
സ്പോൺസർമാർ സഹേൽ ആപ്പിലെ മാൻപവർ അതോറിറ്റിയുടെ ഭാഗത്ത് പ്രവേശിച്ച്, തൊഴിലാളിയുടെ യാത്രാ തീയതി രേഖപ്പെടുത്തുകയും ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് എക്സിറ്റ് പെർമിറ്റ് നൽകണമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റായ സന്ദേശം. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.
ഗാർഹിക തൊഴിലാളികളുടെ യാത്രയ്ക്കായി ഔദ്യോഗികമായി ഒരു എക്സിറ്റ് പെർമിറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ വിശ്വസിക്കരുതെന്നും PAM ഊന്നിപ്പറഞ്ഞു.
വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി