കുവൈറ്റ് ജഹ്‌റയിലേക്കുള്ള സെവൻത് റിങ് റോഡ് നാളെ വെള്ളിയാഴ്‌ച മുതൽ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നടന്നു വരുന്ന റോഡ് വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
2025 ജൂൺ 13 വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ മൂന്ന് ദിവസത്തേക്ക് ദാഹേർ, ഫിന്റാസ് പ്രദേശങ്ങളിൽ നിന്ന് ജഹ്‌റ പ്രദേശത്തേക്ക് വരുന്നവർക്കായി സെവൻത് റിംഗ് റോഡ് പൂർണ്ണമായും അടച്ചിടുമെന്നും സുബ്ഹാൻ റോഡിലേക്ക് ( 51 ) വഴിതിരിച്ചുവിടുമെന്നും ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു .
വാഹനമോടിക്കുന്നവർ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പ്രസ്താവനയിൽ നിർദ്ദേശിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല