June 8, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിലായതോടെ നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതോടെ വാഹനാപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറഞ്ഞതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ ഏറ്റവും പുതിയ ട്രാഫിക് ക്യാമ്പെയ്‌നുകളിൽ 18,488 ട്രാഫിക് ടിക്കറ്റ് നൽകിയതായും, 49 പ്രായപൂർത്തിയാവാത്ത കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായും, 48 പേരെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തതായും റിപ്പോർട്ട് ചെയ്തു .

ഇതിൽ പുറമേ, 32 വാഹനങ്ങളും നാല് മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തതായും, 88 പേരെ അറസ്റ്റ് ചെയ്തതായും, 133 കേസിലകപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്തതായും മന്ത്രാലയം അറിയിച്ചു .

പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതോടെ, നിയമലംഘനങ്ങളിൽ വലിയ കുറവ് ഉണ്ടായതായി ട്രാഫിക് അവെയർനെസ് ഡിപ്പാർട്ട്മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബുഹസ്സൻ അറിയിച്ചു. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് പ്രതിവാരമായി ഏകദേശം 60,000 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും, പുതിയ നിയമം നടപ്പിലാക്കിയ ശേഷം ഈ എണ്ണം 18,000 ആയി കുറഞ്ഞതായി അദ്ദേഹം അറിയിച്ചു.

ഇതിന്റെ പ്രധാന കാരണം റോഡ് ഉപയോക്താക്കളുടെ നിയമാനുസൃതമായ പെരുമാറ്റവും, പുതിയ നിയമത്തിന്റെ കർശനമായ പ്രാബല്യവും ആണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘവീക്ഷണമുള്ള സമീപനവും, രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ഈ മാറ്റത്തിൽ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതോടെ, കുവൈത്തിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമം പാലിക്കുന്നവർക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും, നിയമലംഘകരെതിരെ കർശനമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!