കുവൈറ്റിൽ ചില പ്രദേശങ്ങളിൽ പവർകട്ട് ആവശ്യമായി വന്നേക്കാമെന്ന് കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയം (MEW) മുന്നറിയിപ്പ് നൽകി. ഗ്രിഡ് പരിപാലനത്തിനായി നടത്തുന്ന പണികൾ മൂലം ഇത്തരം നടപടികൾ ആവശ്യമായി വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സാധാരണ സേവനത്തിന് ബാധകമാകാത്ത വിധത്തിൽ എന്നാൽ ഏറ്റവും കുറഞ്ഞ സമയത്തേക്ക് മാത്രമാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു. ഗ്രിഡ് സുസ്ഥിരത ഉറപ്പാക്കാനും ഭാവിയിൽ ഉണ്ടാകാവുന്ന ലോഡ് വർദ്ധനവ് നിയന്ത്രിക്കാനുമാണ് ഈ നടപടി എന്നും അവർ പറഞ്ഞു.
പ്രത്യേകിച്ച് ഉയർന്ന താപനിലയും ഉയർന്ന വൈദ്യുതി ഉപയോഗവും കാരണം സിസ്റ്റത്തിൽ സമ്മർദ്ദം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് . ബന്ധപ്പെട്ട പ്രദേശങ്ങളിലെ നിവാസികൾക്കും സ്ഥാപനങ്ങൾക്കും മുൻകൂർ അറിയിപ്പ് നൽകാൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി .
വൈദ്യുതി കട്ട് ഒഴിവാക്കാൻ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ പാലിക്കാൻ പൊതുജനത്തോട് മന്ത്രാലയം അഭ്യർത്ഥിച്ചു .





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി