കുവൈറ്റ് ക്നാനായ വുമൺസ് ഫോറം ( KKWF) അബ്ബാസിയയിൽ വച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ” അമോറാ 2025 ” സംഘടിപ്പിച്ചു .
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻറെ പോഷക സംഘടനയായ കുവൈറ്റ് ക്നാനായ വുമൺസ് ഫോറം ( KKWF) അബ്ബാസിയയിൽ വച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി Amora 2025 എന്ന പേരിൽ മെയ് 15 നു ആഘോഷിച്ചു.
200 ൽ അധികം അംഗങ്ങൾ പങ്കെടുത്ത Mother’s & Nurses Day ആഘോഷത്തിൽ KKWF ചെയർപേഴ്സൺ ശ്രീമതി. സിനി ബിനോജ് ഓലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി ശ്രീമതി ജാസിൻ റെനീസ് ഇലവുംകുഴിപ്പൽ സ്വാഗതം ആശംസിക്കുകയും, United Indian School Vice Principal ശ്രീമതി. Mary Litty ഉദ്ഘാടനം ചെയ്യുകയും ചെയ്തു. KKCA പ്രസിഡന്റ് ശ്രീ. ജോസ്കുട്ടി പുത്തൻതറ , ജനറൽ സെക്രട്ടറി ശ്രീ. ജോജി ജോയി പുലിയൻമാനയിൽ , ട്രഷറർ ശ്രീ. അനീഷ് ജോസ് മുതലുപിടിയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നീതു മാത്യു കഴകാടിയിൽ “Amora 2025” പ്രോഗ്രാമിന്റെ അവതാരികയായിരുന്നു. ട്രഷറർ ശ്രീമതി. മാലി ബിജു കവലക്കൽ എല്ലാവർക്കും നന്ദി അറിയിച്ചു.
കുവൈറ്റിൽ ഉള്ള KKWF ലെ സീനിയർ ആയിട്ടുള്ള അമ്മമാരേയും, നേഴ്സ് മാരേയും, മറ്റ് മേഖലകളിൽ ജോലിചെയ്യുന്നവരും , അതുപോലെ അഞ്ചും അതിൽ കൂടുതലും കുട്ടികളുള്ള അമ്മമാരെയും, നാട്ടിൽ നിന്നും വന്ന അമ്മമാരെയും ചടങ്ങിൽ ആദരിച്ചു.
സമ്മേളനത്തിന് ശേഷം KKWF അംഗങ്ങളുടെ നയന മനോഹരമായ വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് മാറ്റുകൂട്ടി. അതുപോലെ KKWF നടത്തിയ ഫോട്ടോഷൂട്ട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്തു. KKCA സെൻട്രൽ കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
More Stories
ജൂൺ മുതൽ കുവൈറ്റിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി
കുവൈറ്റ് നീതിന്യായ മന്ത്രാലയം സഹേൽ ആപ്പ് വഴി അറസ്റ്റ്, സമൻസ് അഭ്യർത്ഥനകൽ സമർപ്പിക്കാനുള്ള സേവനം ആരംഭിച്ചു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) “മ്മ്ടെ കാർണിവൽ 2025” സംഘടിപ്പിച്ചു.