ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷനായ സഹേൽ വഴി അറസ്റ്റിനും സമൻസിനുമുള്ള അഭ്യർത്ഥനകൾ സമർപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സേവനം നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചു.
പണമടയ്ക്കൽ വീഴ്ച വരുത്തിയ കടക്കാരെ അറസ്റ്റ് ചെയ്യുന്നതിനും സമൻസ് അയയ്ക്കുന്നതിനുമായി ഇലക്ട്രോണിക് അഭ്യർത്ഥനകൾ ഫയൽ ചെയ്യാൻ കടക്കാർക്ക് പ്രാപ്തമാക്കുന്ന റിമോട്ട് എക്സിക്യൂഷൻ സേവനങ്ങളുടെ പട്ടികയിൽ ഈ സേവനം ചേർത്തിട്ടുണ്ടെന്ന് മന്ത്രാലയം ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി . ഉപയോക്താക്കൾക്ക് സഹൽ പ്ലാറ്റ്‌ഫോം വഴി അവരുടെ അഭ്യർത്ഥനകളുടെ പുരോഗതി അറിയാനും കഴിയുന്നതാണ് .
അറസ്റ്റ്, സമൻസ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഏതെങ്കിലും നടപടിയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻഫോഴ്സസ്മെന്റ് ഓരോ അഭ്യർത്ഥനയും അവലോകനം ചെയ്യും.
സഹേൽ ആപ്പിലൂടെ നീതിന്യായ മന്ത്രാലയം നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമാണ് ഈ പുതിയ സേവനനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
More Stories
ജൂൺ മുതൽ കുവൈറ്റിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) “മ്മ്ടെ കാർണിവൽ 2025” സംഘടിപ്പിച്ചു.
പ്രവാസികൾക്ക് വിസ അനുവദിക്കുന്നതിന് എച്ച്ഐവി പരിശോധന കർശനമാക്കി കുവൈറ്റ്