എച്ച്ഐവി ആന്റിബോഡി ടെസ്റ്റിൽ വ്യക്തമല്ലാത്ത (indeterminate) ഫലം കാണിക്കുന്നവരെ കുവൈറ്റിൽ വിസ അനുവദിക്കുന്നത് വിലക്കാനും അവരെ മെഡിക്കൽ യോഗ്യതയില്ലാത്തവരായി കണക്കാക്കാനും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാധി നിർദേശം നൽക്കിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
എച്ച്ഐവി സ്ഥിതി സ്ഥിരീകരിക്കാൻ പിസിആർ ടെസ്റ്റിംഗ് ഉപാധിയായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകരം, അന്തിമ യോഗ്യത നിർണയിക്കാൻ വ്യക്തികൾ രണ്ട് അധിക ആന്റിബോഡി ടെസ്റ്റുകളും രണ്ട് തരം വൈറസിനുള്ള പിസിആർ ടെസ്റ്റുകളും ചെയ്യേണ്ടിവരും.
ഹെപ്പറ്റൈറ്റിസ് സി കേസുകൾക്കായി നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് ശേഷമാണ് ഈ നടപടി. സമൂഹത്തെ സംരക്ഷിക്കാനും മെഡിക്കൽ കൃത്യത ഉറപ്പാക്കാനും നടപടിക്രമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
More Stories
കുവൈറ്റ് നീതിന്യായ മന്ത്രാലയം സഹേൽ ആപ്പ് വഴി അറസ്റ്റ്, സമൻസ് അഭ്യർത്ഥനകൽ സമർപ്പിക്കാനുള്ള സേവനം ആരംഭിച്ചു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) “മ്മ്ടെ കാർണിവൽ 2025” സംഘടിപ്പിച്ചു.
Zoya Internation Watches and Perfumes വിപുലമായ നവീകരിച്ച ഷോറൂം വീണ്ടും പ്രവർത്തനം ആരംഭിച്ചു