May 11, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജനസാഗരം തീർത്ത മെഡക്സ് കോഴിക്കോട് ഫെസ്റ്റ് 2025-ന് പ്രൗഡോജ്ജ്വല സമാപനം.

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പതിനഞ്ചാം വാർഷികം മെഡക്സ് കോഴിക്കോട് ഫെസ്റ്റ് 2025 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ എം.ടി വാസുദേവൻ നായർ നഗറിൽ പ്രസിഡന്റ്‌ രാഗേഷ് പറമ്പത്തിന്റെ അധ്യക്ഷതയിൽ മെഡക്സ് മെഡിക്കൽ കെയർ സിഇഒ & പ്രസിഡന്റ്‌ മുഹമ്മദലി വി.പി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷാജി കെ.വി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

സ്പോൺസർഷിപ്പ് കൺവീനർ ജാവേദ് ബിൻ ഹമീദ് സുവനീർ കമ്മറ്റി കൺവീനർ സന്തോഷ്‌ കുമാർ എന്നിവർ ചേർന്ന് മുഖ്യ സ്പോൺസർ മെഡക്സ് മെഡിക്കൽ കെയർ സിഇഒ & പ്രസിഡന്റ്‌ മുഹമ്മദലി വി.പിക്ക് നൽകി കൊണ്ട് കോഴിക്കോട് ഫെസ്റ്റ് 2025 സൊവനീർ പ്രകാശനം ചെയ്തു. അഹ്‌മദ്‌ അൽ മഗ്‌രിബി കൺട്രി ഹെഡ് ഹസൻ മൻസൂർ, പ്രിസ്യൂനിക്ക് ബിൽഡേർസ് എക്സിക്യൂട്ടീവ് ഡയരക്ടർ ഫറാൻ ഏലാട്ട്, മലബാർ ഗോൾഡ് & ഡയമൻഡ്‌സ് സോണൽ ഹെഡ് അഫ്സൽ ഖാൻ, മാംഗോ ഹൈപ്പർ ഓപ്പറേഷൻ ഹെഡ് മുഹമ്മദലി, ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയരക്ടർ അയൂബ് കച്ചേരി ടി.വി.എസ് ഹൈദർ ഗ്രൂപ്പ് മാനേജർ ജയകുമാർ, യൂണിലിവർ പ്രതിനിധി നബീൽ ഷാ, അസോസിയേഷൻ രക്ഷാധികാരികളായ സിറാജ് എരഞ്ഞിക്കൽ, നജീബ് ടി.കെ, പ്രമോദ് ആർ.ബി മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരം വേദിയിൽ ഭാരവാഹികൾ കൈമാറി. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി.വി സ്വാഗതവും ട്രഷറർ ഹനീഫ് സി നന്ദിയും പറഞ്ഞു. കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ സ്ഥാപക അംഗവും, മുൻ രക്ഷാധികാരിയും, ഭരണസമിതിയിൽ വിവിധ പദവികളിൽ സ്തുത്യർഹമായ സേവനം കായ്ച്ചവെച്ച അബ്ദുള്ള കോളോറോത്തിനും, മുൻ മഹിളാവേദി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അസ്മ അബ്ദുള്ളക്കും പരിപാടിയിൽ അസോസിയേഷൻ യാത്രയയപ്പ്‌ നൽകി. അസോസിയേഷൻ ഭാരവാഹികൾ ആയ മജീദ് എം.കെ, ഫൈസൽ കെ, സിദ്ദീഖ് കൊടുവള്ളി, റഷീദ് ഉള്ളിയേരി, ഷംനാസ് ഇസ്ഹാഖ്, ഷിജു കട്ടിപ്പാറ, സജിത്ത് കുമാർ, താഹ കെ.വി, ജിനേഷ്, ഷരീഫ്, നിസാർ ഇബ്രാഹിം മഹിളാവേദി ഭാരവാഹികൾ ആയ രേഖ. ടി എസ്, രഗ്ന രഞ്ജിത്ത്, ബാലവേദി ഭാരവാഹികൾ ആയ സാക്കിയ ജുമാന, അയ്യാസ് ഷംനാസ് എന്നിവർ സന്നിഹിതരായി.

അസോസിയേഷൻ മഹിളാവേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ നടന്ന സസ്നേഹം മണിച്ചേട്ടൻ എന്ന മ്യൂസിക്കൽ ഫ്യൂഷൻ ഷോയും ലഹരിക്കെതിരെ മുഖ്യ സ്പോൺസർ മെഡക്സ് ടീം അണിയിച്ചൊരുക്കിയ ഫ്യൂഷൻ ഡാൻസും പരിപാടിയുടെ മാറ്റ് കൂട്ടി. പ്രമുഖ കീബോർഡിസ്റ്റ് സുശാന്ത്‌ കോഴിക്കോടിന്റെ ഓർക്കസ്ട്രയിൽ ഗായകരായ അക്‌ബർ ഖാൻ, സജിലി സലീം, സലീൽ സലീം, സമീയ, വിഷ്ണു എന്നിവർ ചേർന്ന് നയിച്ച ഗാനമേള കോഴിക്കോട് ഫെസ്റ്റ് ആഘോഷരാവിന് പകിട്ടേകി. ഇൻഷോട്ട് മീഡിയ ഫാക്ടറി ഇവന്റ് പാർട്ണർ ആയ മെഡക്സ് കോഴിക്കോട് ഫെസ്റ്റിൽ ഡോക്ടർ മെർലിൻ അവതാരിക ആയിരുന്നു. അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ, മഹിളാവേദി നിർവാഹക സമിതി അംഗങ്ങൾ, വിവിധ ഏരിയ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മെഡക്സ് കോഴിക്കോട് ഫെസ്റ്റിനു നേതൃത്വം നൽകി.

error: Content is protected !!