സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് വാർഷിക പൊതുയോഗം അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസഡന്റ് ഡെന്നി കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ്ജ് വാക്യത്തിനാൽ വാർഷിക റിപ്പോർട്ടും ഫ്രാൻസിസ് പോൾ കണക്കും അവതരിപ്പിച്ചു.
2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര ഭരണ സമിതി ഭാരവാഹികളായി ആന്റണി മനോജ് കിരിയാന്തൻ (പ്രസി), ബോബിൻ ജോർജ്ജ് എടപ്പാട് (ജന.സെക്ര), സോണി മാത്യു താഴെമഠത്തിൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ജോർജ്ജ് വാക്യത്തിനാലും, കേന്ദ്ര ഓഡിറ്ററായി ഫ്രാൻസിസ് പോളും അധികാരമേറ്റു.
കേന്ദ്ര ഭരണ സമിതി കൾച്ചറൽ കൺവീനർ രാജേഷ് ജോർജ്ജ് കൂത്രപ്പള്ളി പ്രാർത്ഥന നിർവഹിച്ചു.
More Stories
ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ
വലിയ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതായി കണ്ടെത്തിയ ബെദൂനി യുവാവ് അറസ്റ്റിൽ .
കുവൈറ്റിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും, അസ്ഥിരമായ കാലാവസ്ഥയും തുടരും