May 5, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ചെലവ് വർദ്ധന മൂലം 14 ലോളം അന്താരാഷ്ട്ര എയർലൈൻസ്സുകൾ കുവൈറ്റിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ചു

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 14 ലോളം അന്താരാഷ്ട്ര എയർലൈൻസുകൾ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ജെറ്റ് ഇന്ധനത്തിന്റെ ഉയർന്ന വില, മറ്റ് ഗൾഫ് എയർപോർട്ടുകളുമായുള്ള മൽസരം, കുവൈറ്റ് എയർപോർട്ടിന്റെ പഴയ ഘടന തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങലായി ചൂണ്ടി കാട്ടുന്നത് .

2024-ൽ ഗൾഫ് രാജ്യങ്ങളിലെ എയർപോർട്ടുകൾ യാത്രക്കാരുടെയും കാർഗോയുടെയും റെക്കോർഡ് വളർച്ച രേഖപ്പെടുത്തിയപ്പോൾ, കുവൈറ്റ് എയർപോർട്ട് സ്ഥിതാവസ്ഥയിൽ തുടർന്നു. 2023-ൽ 15.6 ദശലക്ഷം യാത്രക്കാരുണ്ടായിരുന്നത് 2024-ൽ 1% കുറഞ്ഞ് 15.4 ദശലക്ഷമായി. ഇതേസമയം, ദുബായ് (5.7%), ദോഹ (14.8%), റിയാദ് (17.8%), അബുദാബി (25.3%) എന്നിവിടങ്ങളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.

ബ്രിട്ടീഷ് എയർവേസ് (60 വർഷത്തെ സേവനത്തിന് ശേഷം) ,ലുഫ്താൻസ, KLM, സിംഗപ്പൂർ എയർലൈൻസ്, തായ് എയർവേസ് , ഡെൽറ്റ, യുണൈറ്റഡ്, കാത്തേ പസഫിക്, സെബു പസഫിക് ,എയർ ഫ്രാൻസ്, സ്വിസ് എയർ, റോയൽ ബ്രൂണൈ എയർലൈൻസ് എന്നിവയാണ് പ്രവർത്തനം നിർത്തിയ എയർലൈൻസുകൾ:

ഈ എയർലൈൻസുകൾ മറ്റ് ഗൾഫ് എയർപോർട്ടുകളിൽ പ്രവർത്തനം തുടരുന്നു. കുവൈറ്റ് എയർപോർട്ടിന്റെ വികസനം താരതമ്യേന പിന്നിലാണെന്ന് വിമർശകൾ ചൂണ്ടിക്കാട്ടുന്നു.

ചെലവ് കൂടുതലും ലാഭം കുറവുമാണ് എയർലൈൻസുകൾ പ്രവർത്തനം നിർത്താൻ കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

error: Content is protected !!