ജൂൺ 21-ന് വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ത്രീകൾക്കായുള്ള പ്രത്യേക യോഗ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ യൂണിയൻ അംബാസഡറുടെ വസതിയായ ഇന്ത്യ ഹൗസിൽ നടന്ന ഈ പരിപാടിയിൽ പല രാജ്യങ്ങളിലെ വനിതാ യൂണിയൻ അംബാസഡർമാർ, അംബാസഡർമാരുടെ ഭാര്യമാർ, യോഗാ പരിശീലകർ എന്നിവർ പങ്കെടുത്തു .
രാജകുടുംബത്തിൽപ്പെട്ട ഷെയ്‌ഖ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് ഈ പരിപാടിയിൽ പങ്കെടുത്തത് പ്രത്യേക ആകർഷണമായി. ഗൾഫ് മേഖലയിൽ യോഗയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശ്രദ്ധേയമായ അംഗീകാരമായി ഇന്ത്യൻ പ്രസിഡന്റ് അവർക്ക് പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
കുവൈറ്റുൾപ്പടെ 177 രാജ്യങ്ങളുടെ പിന്തുണയോടെ 2014-ൽ ഇന്ത്യയുടെ നിർദേശപ്രകാരം ഐക്യരാഷ്ട്രസഭ ജൂൺ 21-നെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. ശരീരം, മനസ്സ്, ആത്മാവ് എന്നിവയ്ക്ക് യോഗയുടെ പ്രയോജനങ്ങൾ പറയുന്ന ഈ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു.
ഈ വർഷത്തെ ആശയവാക്യം ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്നതാണ്. ഈ വർഷവും ജൂൺ 21-ന് ഇന്ത്യൻ എംബസി ഗംഭീരമായി യോഗദിനം ആചരിക്കും .
More Stories
ഗാന്ധി സ്മൃതി കുവൈറ്റ് “സ്നേഹ സംഗമം 2025 ” ആഘോഷിച്ചു
ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി “വേണു പൂർണിമ – 2025 ” സംഘടിപ്പിക്കുന്നു
നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു