ഗാന്ധി സ്മൃതി കുവൈറ്റിന്റെ നാലാം വാർഷികം
സ്നേഹ സംഗമം സമുചിതമായി മെയ് 2 വെള്ളിയാഴ്ച ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു.
പരിപാടിയുടെ മുഖ്യ അതിഥിയായി പ്രശസ്ത സിനിമാതാരം
നാടക നടൻ സന്തോഷ് കീഴാറ്റൂർ
പങ്കെടുക്കുകയും അദ്ദേഹത്തിൻറെ പ്രശസ്തമായ ഏകാങ്ക നാടകം പെൺ നടൻ അവതരിപ്പിക്കുകയും ചെയ്തു,
കുവൈറ്റിന്റെ മണ്ണിൽ ആദ്യമായാണ് പെൺ നടൻ
അവതരിപ്പിച്ചത്, കുവൈറ്റിന്റെ കലാ സാംസ്‌കാരിക മണ്ണിന്റെ മനസ്സുനിറയ്ക്കുവാനായതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നു സന്തോഷ് കീഴാറ്റൂർ അറിയിച്ചു
MNകാരശ്ശേരി മാസ്റ്റർ ലണ്ടനിൽ ഇരുന്നുകൊണ്ട് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
ഗാന്ധിയൻ ദർശനങ്ങളായ സ്നേഹവും കരുണയും കാലത്തിനും ദേശത്തിനും അതീതമാണെന്നും, ജീവിത മൂല്യങ്ങൾ സത്യത്തിനും സമത്വത്തിനും സമർപ്പിക്കപ്പെട്ട ഗാന്ധീയൻ തത്വങ്ങളിൽ അധിഷ്ഠിതമാണെന്നും
ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഗാന്ധി സ്മൃതി അംഗങ്ങളായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാ പരിപാടികൾ
നാലാം വാർഷികത്തിന്റെ മാറ്റുകൂട്ടി
ജീവകാരുണ്യ മേഖലയിൽ പ്രവൃത്തിക്കുന്ന ശ്രീമതി മിനി കുരിയൻ, കലാ സാംസ്കാരിക മേഖലയി ലെ
സമഗ്ര സംഭാവനകൾക്ക് ശ്രീമതി അഖില അൻവി എന്നിവരെ യോഗം ആദരം അർപ്പിച്ചു, മെട്രോ മെഡിക്കൽ ഗ്രൂപ് ശ്രീ ഹംസ പയ്യന്നൂർ, ലോക കേരള സഭ പ്രതിനിധി ശ്രീ ബാബു ഫ്രാൻസിസ് ആശംസകൾ അർപ്പിച്ചു, പ്രസിഡണ്ട് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മധു സ്വാഗതവും രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക് ജോസ്, വൈസ് പ്രസിഡണ്ട് റൊമാൻസ്പേറ്റൺ, ആർട്സ് സെക്രട്ടറി പോളി അഗസ്റ്റിൻ, പ്രോഗ്രാം കൺവീനർ ജെയിംസ് മോഹൻ നേതൃത്വം നൽകി
ട്രഷറർ സജിൽ നന്ദിയും പറഞ്ഞു
More Stories
എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഈ.ഡി.എ ) കുവൈറ്റ് ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ടൂർണമെന്റിൻറെ ജേഴ്സി പ്രകാശനം നടത്തി
കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സ്ത്രീകൾക്കായുള്ള പ്രത്യേക യോഗ ക്ലാസ് സംഘടിപ്പിച്ചു
ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി “വേണു പൂർണിമ – 2025 ” സംഘടിപ്പിക്കുന്നു