സ്ട്രോക്ക് വന്നു തളർന്നു രണ്ട് വർഷമായി മുബാറക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആന്ധ്രാപ്രദേശ്,ഗുണ്ടൂർ സ്വദേശിനി രേവതി ചാടൽവാടയെ നാട്ടിൽ എത്തിക്കുവാൻ കുവൈറ്റ് യു ൻ എ യുടെ ഇടപെടൽ,ലീഗൽ പ്രോബ്ലം കാരണവും മെഡിക്കൽ എസ്കോർട്ട് ഇഷ്യൂ കാരണവും യാത്ര പലതവണയായി മുടങ്ങികിടന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ ലീഗൽ കാര്യങ്ങൾ പരിഹരിച്ചു,യു ൻ എ മെഡിക്കൽ സ്റ്റാഫിന്റെ കൂടെ നാട്ടിൽ എത്തിച്ചു .
യു ൻ എ മെമ്പറും അമീരി ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റാഫുമായ ആന്റണി സുനിലാണ് രോഗിയെ അനുഗമിച്ചത് ,യാത്രക്കുവേണ്ട എല്ലാ സൗകര്യങ്ങളും യു ൻ എ സോഷ്യൽ വെൽഫെയർ ടീം അംഗങ്ങളായ ആയ നിഹാസ് വാണിമേൽ,താര മനോജ് , ധന്യരാജ് എന്നിവർ ചേർന്നു ഒരുക്കി,തുടർന്നും ഇത്തരം ഇടപെടലുകൾ യു ൻ എ യുടെ ഭാഗത്തുനിന്നും ഇന്ത്യൻ സമൂഹത്തിന് ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി