കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയയില്‍ ചേര്‍ന്ന സെന്‍ട്രല്‍കമ്മിറ്റിയില്‍ സുധിർ വി. മേനോൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അതിന്മേൽ അംഗങ്ങൾ ചർച്ചകളും നടത്തി. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് – സുധീര്‍ വി മേനോന്‍, ജനറല്‍ സെക്രട്ടറി – ഹരി ബാലരാമപുരം, ട്രഷറര്‍ – പ്രഭാകരന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രാജ് ഭണ്ടാരി (ജോയിന്റ് ജനറൽ സെക്രട്ടറി), രാജേഷ്. ആര്‍.ജെ (വെൽഫെയർ സെക്രട്ടറി), രശ്മി നവീൻ ഗോപാൽ (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തുടർന്നുള്ള വർഷങ്ങളിൽ BPP യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും വിപുലവും ആക്കുന്നത് സംബന്ധിച്ച് ഭാരവാഹികള്‍ ചര്‍ച്ചകള്‍ നടത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ