തിരുവനന്തപുരം നോൺ റെസിഡഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. 19 മാർച്ച് ബുധനാഴ്ച അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പ്രസിഡൻ്റ് എം എ നിസ്സാം അധ്യക്ഷത വഹിച്ചു.
കുവൈറ്റ് ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി മനാസ് രാജ് പട്ടേൽ ഉത്‌ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. കുട ജന: കൺവീനർ മാർട്ടിൻ മാത്യു, കുട മുൻ ജന: കൺവീനർ അലക്സ് പുത്തൂർ, വയനാട് ജില്ല അസോസിയേഷൻ പ്രസിഡൻ്റ് ജിനേഷ്, ഫിറാ പ്രസിഡൻ്റ് ഷൈജിത്, പാലക്കാട് അസോസിയേഷനെ പ്രധിനിതീകരിച്ച് സക്കീർ പുതിയതുറ, ട്രാക് വൈസ് പ്രസിഡൻ്റ്മാരായ ശ്രീരാഗം സുരേഷ്, മോഹന കുമാർ, ട്രാക് അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡോ: ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഗോപകുമാർ, ട്രാക് ജോ: സെക്രട്ടറി വിജിത്ത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റോബർട്ട്, രഞ്ജിത്ത് ജോണി എന്നിവർ ആശംസകൾ അറിയിച്ചു.

ട്രാക് ജന: സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷിനി റോബർട്ട് നന്ദിയും പറഞ്ഞു. കുവൈറ്റിലെ വിവിധ ജില്ലാ – പ്രാദേശിക സംഘടനാ പ്രധിനിതികൾ, കലാസാംസ്കാരിക സംഘടനാ പ്രധിനിതികൾ, വ്യവസായ പ്രമുഖർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അരുൺ കുമാർ ചടങ്ങ് നിയന്ത്രിക്കുകയും അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, വനിതാ വേദി വൈസ് പ്രസിഡൻ്റ് ശ്രീലതാ സുരേഷ്, ജോ: ട്രെഷറർ അശ്വതി അരുൺ എന്നിവർ ഏകോപനവും നടത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ