കുവൈറ്റ് വയനാട് അസോസിയേഷൻ (KWA ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു . അസോസിയേഷൻ പ്രസിഡണ്ട് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്‌തഫ ഹംസ ഉത്ഘാടനം നടത്തിയ ചടങ്ങിൽ സാമൂഹ്യപ്രവർത്തകൻ അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി, രക്ഷാധികാരികളായ ബാബുജി ബത്തേരി, അയൂബ് കച്ചേരി, വനിതാ വേദി കൺവീർ ഷീജ സജി, കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ഇഫ്താർ കൺവീനർ അക്ബർ വയനാട് സ്വാഗതവും, ട്രഷറർ ഷൈൻബാബു നന്ദിയും അറിയിച്ചു. ജോയിന്റ് സെക്രട്ടറി എബി ജോയി പ്രോഗ്രാമുകൾ നിയന്ത്രിച്ചു.
കമ്മിറ്റി അംഗങ്ങളായ അജേഷ് സെബാസ്റ്റ്യൻ, ഷിനോജ് ഫിലിപ്പ്, സനീഷ് മാത്യു, മഞ്ജുഷ, സിബി, ശാരി,രാജേഷ്, ലിബിൻ, ഷിജി ജോസഫ്, അസൈനാർ, ജെസ്‌ന മൻസൂർ, സിന്ധു മധു, സലിം,അനന്തു എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി