കുവൈറ്റിലെ ഒന്നാം നമ്പർ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്‌സ്‌ചേഞ്ച് കമ്പനി കുവൈറ്റ് ഖൈതാനിലെ സയ്ദ് അൽ കൈൽ സ്ട്രീറ്റിൽ 145 മത്തെ ഏറ്റവും പുതിയ ശാഖ 2025 മാർച്ച് 18 -ന് തുറന്നു പ്രവർത്തനം ആരംഭിച്ചു. പണം കൈമാറ്റം, വിദേശ കറൻസി വിനിമയം, ബിൽ പേയ്‌മെൻ്റുകൾ തുടങ്ങിയ ഏറ്റവും ഉയർന്ന നിലവാരമുള്ള സാമ്പത്തിക സേവനങ്ങൾ സൗകര്യത്തോടെയും സുരക്ഷിതത്വത്തോടെയും ഏറ്റവും മിതമായ നിരക്കിൽ ആഴ്‌ചയിൽ ഏഴു ദിവസവും നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും.
അൽ മുസൈനി എക്‌സ്‌ചേഞ്ച് കമ്പനിയുടെ ഓപ്പറേഷൻസ് മേധാവി ഹ്യൂഗ് ഫെർണാണ്ടസും കമ്പനിയുടെ ഡിപ്പാർട്ട്‌മെൻ്റ് മാനേജർമാരും വിവിധ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഖൈതാനിലെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
ശാഖകളുടെ ശക്തമായ ശൃംഖലയ്‌ക്ക് പുറമേ, അൽ മുസൈനി ആപ്ലിക്കേഷൻ ലളിതവും സുരക്ഷിതവുമായ സാമ്പത്തിക പരിഹാരങ്ങൾ നൽകുകയും ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇടപാടുകൾ നടത്താൻ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൽ മുസൈനി സെൽഫ് സർവീസ് കിയോസ്‌കുകളും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.